muneer

2011 ജൂലൈ 17, ഞായറാഴ്‌ച

g talk


Saturday, January 15, 2011

ഒരേ സമയം രണ്ടു ഗൂഗിള്‍ ടോക്ക് ഓപ്പണ്‍ ചെയ്യണോ ?



"ചിത്രത്തില്‍  ക്ലിക്കിയാല്‍  വലിയതായി  കാണാം"
ഒരേ  സമയം  രണ്ടു  ഗൂഗിള്‍  ടോക്ക്  ഓപ്പണ്‍  ചെയ്യണോ ? ഇതാ  ഒരു ചെറിയ  മാര്‍ഗം ...  


ആദ്യം  നിങ്ങള്‍  ഗൂഗിള്‍  ടോക്ക്  ന്റെ  പ്രോപെര്‍തിസ്‌ എടുക്കുക ...ചിത്രം ഒന്ന്  നോക്കു....

എന്നിട്ട്  ടാര്‍ഗറ്റ്  എന്നുള്ളിടത്ത്   ലാസ്റ്റില്‍  start menu  എന്നത്  മാറ്റി  nomutex  എന്ന്  പേസ്റ്റ്  ചെയ്യുക [    "C:\Program Files\Google\Google Talk\googletalk.exe" /nomutex   ]....പിന്നെ  ഓക്കേ  കൊടുക്കു....ചിത്രം രണ്ടു  നോക്കു ......

ഇനി നിങ്ങളുടെ  ഗൂഗിള്‍  ടാകിലും  രണ്ടോ  മൂന്നോ  നാലോ  എത്ര  വേണമെങ്കിലും  ഓപ്പണ്‍  ചെയ്യ് ...
ഇത്  ഇഷ്ടമായാല്‍  ഉറപ്പായും  thanx  തരണം  കേട്ടോ  ...മറക്കരുത് ....ഞാന്‍  കാത്തിരിക്കും .
           

2011 ജൂലൈ 16, ശനിയാഴ്‌ച

drive


Monday, February 7, 2011


ശോ. ഈ drive തുറക്കുന്നില്ലല്ലോ ?

ശോ. ഈ  d drive  തുറക്കുന്നില്ലല്ലോ ? എവിടെ നിന്നെങ്കിലും  നിങ്ങള്‍  ഇങ്ങനെ ഒരു  നിശ്വാസം  കേട്ടിട്ടുണ്ടോ ?
ഇനി  അഥവാ  കേള്‍കുകയാണെങ്കില്‍  ഒന്ന്  ചോദിക്ക്  എന്താ  പ്രശ്നം  എന്നു , ചിലപ്പോള്‍  ഞാന്‍ താഴെ  വിവരിക്കാന്‍  പോകുന്ന   പ്രശ്നമോ  മറ്റോ  ആണെങ്കില്‍  അവനെ  നിങ്ങള്‍ക്ക് ഒന്ന് സഹായിക്കാമല്ലോ ..

ചിലപ്പോള്‍  ഒക്കെ  നാം  C, D,E drive  അല്ലെങ്കില്‍  pen drive   മുതലായവ തുറക്കുമ്പോള്‍ താഴെ  കാണിച്ച പോലെ ഉള്ള പ്രശ്നം നിങ്ങളെ അലട്ടിക്കാന്നും , അതിനുള്ള  ഒരു  പരിഹാരം  എങ്ങനെ  കണ്ടെത്തും എന്നു നോക്കാം നമുക്ക് ..


പെന്‍ ഡ്രൈവ് ,ഹാര്‍ഡ് ഡിസ്ക്കിലെ C, D,E തുടങ്ങിയ ഡ്രൈവുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ആയി ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ അത് നേരിട്ട് ഓപ്പണ്‍ ആകാതെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ open with വിന്‍ഡോ വരുന്നു.
 പെട്ടെന്ന്  കമ്പ്യുട്ടെരിനെ   ബാധിക്കുന്ന  autorun.inf   എന്ന   വൈറസിന്റെ ബാധയാണ്   ഇത് .
ഈ വൈറസിനെ കളയാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതി.

ആദ്യം   start — > run —> ഇല്‍  പോയി   cmd  കമാന്‍ഡ്  വഴി command prompt തുറക്കുക .
എന്നിട്ട് ഏത് ഡ്രൈവിനെ ആണോ മുകളില്‍  പറഞ്ഞ  വൈറസ്‌  ബാധിച്ചത് അതിലേക്ക്‌ കയറുക ,( D ഡ്രൈവിനെ ആണെങ്കില്‍ D: എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക .)
അതിനു ശേഷം താഴെ പറയും പ്രകാരം ഓരോന്നായി   ടൈപ്പ് ചെയ്തു Enter അമര്‍ത്തുക
 

D:\> attrib -r -s -h -a autorun.inf
D:\> del autorun.inf
 

ഇത് പോലെ പെന്‍ ഡ്രൈവ് അടക്കം (മറ്റു ഡ്രൈവുകളും ) ഡ്രൈവ് ലെറ്റര്‍ അടിച്ചു ഇതേ കമാന്‍ഡ് enter ചെയ്യുക . കമ്പ്യൂട്ടര്‍ restart ചെയ്താല്‍  സാധാരണ പോലെ വര്‍ക്ക്‌ ചെയ്യുന്നതാണ്  .
 പെന്‍ ഡ്രൈവില്‍  ആണ്  ഈ  പ്രശ്നം കാണിച്ചത് എങ്കില്‍  മുകളില്‍ കാണിച്ച  കമാന്‍ഡ്  അടിച്ചു  സിസ്റ്റം  restart   ചെയ്തതിനു ശേഷം  പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട്  ചെയ്യുക ...

rathy nirvedham

രതിനിര്‍വ്വേദം -2011-റിവ്യൂ


.











1984 ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999). മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2000ല്‍ രാജീവ് കുമാര്‍ ഒരുക്കിയ ‘ജലമര്‍മ്മര‘ത്തിനായിരുന്നു. ആ വര്‍ഷം തന്നെ മികച്ച പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും അതിനു കിട്ടി. 2002 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മാത്രമല്ല, മികച്ച സൌണ്ട് റെക്കോര്‍ഡിങ്ങ്,മികച്ച കഥ, അഭിനയത്തിനു ജയറാമിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ രാജീവ് കുമാര്‍ ഒരുക്കിയ ‘ശേഷം’ എന്ന സിനിമക്ക്. ഒരു സിനിമ ത്രൂ ഔട്ട് ‘സ്റ്റഡി കാമില്‍‘ ഷൂട്ട് ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ‘ഇവര്‍’ എന്ന ജയറാം-ബിജുമേനോന്‍-ഭാവന ചിത്രത്തിലൂടെ. ഇങ്ങിനെ സാങ്കേതികമായ വിശേഷണങ്ങളും ബഹുമതികളും രാജീവ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് ഒരുപാടുണ്ടെങ്കിലും രാജീവ്കുമാറിന്റെ കൊമേസ്യല്‍ സിനിമാ കരിയറില്‍ ശരാശരി വിജയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ മുഖ്യധാരയിലെ ജനപ്രിയ ചിത്രങ്ങളിലും പ്രേക്ഷകരുടെ ചുണ്ടുകളിലും ടി.കെ രാജീവ്കുമാറിന്റെ പേരും സിനിമകളും ഓടിയെത്താന്‍ വഴിയില്ല. ഏറ്റവും ഒടുവില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ നല്‍കിയ ‘ഒരു നാള്‍ വരും’ എന്ന ചിത്രം ഒരിക്കലും വരാത്ത നല്ല സിനിമയുടെ ഓര്‍മ്മപ്പെടുത്തലായി മാറി എന്നുള്ളതാണ് സത്യം.

1978 ല്‍ ഇറങ്ങിയ ഭരതന്‍ - പത്മരാജന്റെ ‘രതി നിര്‍വ്വേദം’ എന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം ടി കെ രാജീവ് കുമാറിന്റെ വരവ്. നീലത്താമര എന്ന പഴയ എംടി പൈങ്കിളി സിനിമയെ പുതിയ കുപ്പായമണിയിച്ച് വിപണിയിലിറക്കി ലാഭം കൊയ്തതിന്റെ അത്യാഗ്രഹം കൊണ്ടാണ് ജി സുരേഷ്കുമാര്‍ രതിച്ചേച്ചിയുടെ കഥയെ പുനരാവിഷ്കരിക്കുന്നത് എന്നത് വ്യക്തം. രതിനിര്‍വ്വേദത്തിനു രതിച്ചേച്ചിയുടേ ഉടലളവുകളുടേയും പപ്പുവിന്റെ ശാരീരികാര്‍ഷണത്തിന്റേയും മാത്രം പുനരാവിഷ്കരണം എന്ന പേരായിരിക്കും കൂടുതല്‍ ചേരുക. 78ല്‍ ഇറങ്ങിയ രതി നിര്‍വ്വേദം ക്രിയേറ്റിവിറ്റിയുടേയും സിനിമ എന്നൊരു മാധ്യമത്തോടുള്ള ആത്മാര്‍ത്ഥതയുടേയും ഫലമായുണ്ടായ നല്ലൊരു സിനിമാ സൃഷ്ടി എന്നതിനപ്പുറം മറ്റൊരു തലമില്ല എന്നതാണ് വാസ്തവം. സര്‍ഗ്ഗ പ്രതിഭകള്‍ ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതില്‍ സര്‍ഗ്ഗാത്മകതയുടേ തെളിച്ചങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പുതിയ രതിനിര്‍വ്വേദം മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സെക്സ് തരംഗമുയര്‍ത്തിയ ആവേശത്തിന്റെ ആരവങ്ങളാകുന്നു. ചിത്രത്തിന്റെ അന്ത്യത്തില്‍ രതിചേച്ചിയുടേ(ശ്വേത) മൂടിപ്പുതച്ച മൃതശരീരം ഇടവഴിയിലൂടേ കണ്ണീര്‍ യാത്രയോടെ കൊണ്ടു പോകുമ്പോള്‍ അശ്ലീലം കലര്‍ന്ന കൂക്കുവിളികളോടെ സ്ക്കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ
തിയ്യറ്ററില്‍ ആരവമുയര്‍ത്തുന്നത് കണ്ട് സുരേഷ്കുമാറും നിര്‍മ്മാതാവായ ഭാര്യ മേനകയും വീട്ടീലിരുന്ന് ആനന്ദിക്കുന്നുണ്ടാകണം.

കഥാസംഗ്രഹം : 1978ലെ ഒരു മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അനിയത്തിയോടും ചെറിയമ്മയുടെ മക്കളോടുമൊപ്പം അവധിക്കാലം ചിലവഴിക്കുന്ന പപ്പു. അയല്‍ വാസിയായ രതിചേച്ചിയും അവരുടെ കുടൂംബവും . സ്ത്രീയും, പ്രേമവും, കാമവുമൊക്കെ എന്താണെന്നുള്ള അന്വേഷണത്തിന്റെ കൂതുഹലം നിറഞ്ഞ പ്രായത്തില്‍ ഗ്രാമത്തിലെ കുളക്കടവിലെ ഒളിഞ്ഞു നോട്ടവും, ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ഇക്കിളി പുസ്തകങ്ങളിലും, സുഹൃത്ത് കൊച്ചുമണിയുടെ ഉപദേശങ്ങളിലുമായി പപ്പുവിന്റെ മനസ്സിലും സ്ത്രീയോടുള്ള അഭിനിവേശം വളരുന്നു. അവന്റെ ഫാന്റസികള്‍ ചെന്നെത്തുന്നത് അപ്പുറത്തെ രതിച്ചേച്ചിയിലാണ്. ചെറുപ്പം മുതലേ പപ്പുവിനോട് വാത്സല്യവും ചങ്ങാത്തവും ഉള്ള പപ്പുവിനേക്കാള്‍ മുതിര്‍ന്ന രതിചേച്ചിയൂടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും അവരറിയാതെയുള്ള അവരുടെ ശരീര സ്പര്‍ശനങ്ങളും, പലപ്പോഴും അനാവൃതമാകുന്ന അവരുടെ ശരീരവും പപ്പുവില്‍ രതിചേച്ചിയോടുള്ള കാമ ഭാവനകളുണ്ടാക്കി. ഒരിക്കല്‍ കാവില്‍ വെച്ച് പപ്പു രതിചേച്ചിയെ കടന്നുപിടിക്കുന്നു. പപ്പുവിന്റെ സ്വഭാവമാറ്റത്തില്‍ ദ്വേഷ്യപ്പെട്ട രതിചേച്ചി അടുത്ത ദിവസങ്ങളില്‍ അവനോട് അകലം പാലിക്കുന്നുവെങ്കിലും അവനോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീണ്ടും സൌഹൃദത്തിലാക്കുന്നു. , രതിചേച്ചിയെ ആരോ പെണ്ണൂകാണാന്‍ വന്നതും അടുത്തുതന്നെ വിവാഹിതയാകുമെന്നുള്ളതുമൊക്കെ രതിചേച്ചിയെ അതിഭയങ്കരമായ ഇഷ്ടപെട്ടു തുടങ്ങിയ പപ്പുവിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നു. പപ്പുവും സൌഹൃദവുമൊക്കെ പിരിയേണ്ടി വരുമെന്നതിനാലും പപ്പുവിനെ സമാധാനിപ്പിക്കാനും ഞാന്‍ ആരേയും വിവാഹം കഴിക്കുന്നില്ല എന്ന രതിചേച്ചിയുടെ പ്രസ്ഥാവം പപ്പുവിനെ ആഹ്ലാദചിത്തനാക്കുകയും രതിചേച്ചിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുറുക്കെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇവരുടേ സംസാരവും പ്രവൃത്തിയും കണ്ട രതിയുടെ അമ്മ ഇവരെ തമ്മില്‍ അകറ്റുന്നു, ഇരുവീട്ടൂകാരും പിണങ്ങുന്നു. ക്ലാസ്സോടെ പരീക്ഷ പാസ്സായ പപ്പു അകലെയുള്ള എഞ്ചിനീയറിങ്ങ് കോളേജിലേക്ക് അഡ്മിഷനു പോകാന്‍ തയ്യാറെടുക്കുന്നു. പോകുന്നതിന്റെ തലേദിവസം സന്ധ്യക്ക് കാവില്‍ വെച്ച് കാണണമെന്ന് പപ്പു രതിയെ നിര്‍ബന്ധിക്കുന്നു. കാവില്‍ സംഗമിച്ച അവര്‍ ശാരീരികമായി അടുക്കുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന രതിക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. പിറ്റേ ദിവസം പട്ടണത്തിലേക്ക് പോകാന്‍ ചെറിയച്ഛനുമായി ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ കിട്ടാതെ മരിച്ച രതിചേച്ചിയുടെ മൂടിപ്പുതച്ച ശവശരീരം ബന്ധുജനങ്ങളോടൊപ്പം വിലാപത്തോടെ കടന്നുപോകുന്നു.

പഴയ തിരക്കഥ മാറ്റങ്ങള്‍ കൂടാതെ അതേപോലെ തന്നെ ചിത്രീകരിച്ചിരിക്കുകയാണ് പുതിയ സിനിമയില്‍. 1978ലെ ഒരു മദ്ധ്യ തിരുവിതാംകൂര്‍ ഗ്രാമത്തിലെ കഥയായിട്ടാണ് ആവിഷ്കാരം. പഴയ കാലഘട്ടം പുനരാവിഷ്കരിക്കുന്നതില്‍ കലാസംവിധായകനും ഛായാഗ്രാഹകനും വിജയിച്ചിരിക്കുന്നു. പക്ഷെ, പഴയ സിനിമയുടെ ആത്മാവിനെ ആവാഹിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. പഴയ രതിനിര്‍വ്വേദത്തില്‍ കൌമാരം കടന്ന പപ്പുവിന്റെ മാനസിക നിലയും ചിന്തകളുമൊക്കെ ഭംഗിയായി വരച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു. കുളിക്കടവിലെ ഒളിഞ്ഞു നോട്ടത്തിലും മുതിര്‍ന്ന കൂട്ടുകാരുടെ പ്രണയത്തെപറ്റിയുള്ള സംസാരിങ്ങളിലൂം വേലക്കാരന്‍ കൊച്ചുമണിയുടെ ഉപദേശങ്ങളിലുമൊക്കെയായി പപ്പുവില്‍ പ്രണയ-കാമ ചിന്തകള്‍ ഉണരുകയും അത് രതിചേച്ചിയിലേക്ക് സന്നിവേശിക്കുകയും ചെയ്യുന്നതൊക്കെ നല്ലൊരു ഒഴുക്കോടെ കൃത്യമായ വളര്‍ച്ചയോടേ ഭരതനും പത്മരാജനും ആവിഷ്കരിക്കാന്‍ പറ്റി, പക്ഷെ രതിനിര്‍വ്വേദം ടി.കെ രാജീവ് കുമാറിലെത്തുമ്പോള്‍ പഴയതില്‍ നിന്ന് പപ്പു കാഴ്ചക്ക് കുറച്ച് മുതിര്‍ന്നവനും, സിനിമയുടെ തുടക്കം മുതലേ രതിചേച്ചിയുടെ ഒളിഞ്ഞു നോട്ടക്കാരനുമാകുന്നു. സിനിമയുടെ പകുതിവരെ, പപ്പുവിന്റെ ഒളിഞ്ഞു നോട്ട കാഴ്ചകള്‍ മാത്രമേയുള്ളു. രതിചേച്ചിയായ ശ്വേതാമേനോന്റെ ശരീരകാഴ്ചകള്‍ (പ്രേക്ഷകനെ കാണിക്കാന്‍ വേണ്ടിമാത്രം) പപ്പുവിന്റെ ഒളിഞ്ഞുനോട്ടത്തിനുള്ള അവസരങ്ങള്‍ നിര്‍ലോഭം ഒരുക്കിക്കൊടുത്തിരിക്കുന്നു. രതിചേച്ചി, പലപ്പോഴും സാരിയുടെ മുന്താണി അഴിഞ്ഞു വീഴുന്ന, പലപ്പോഴും സാരിയില്ലാത്ത വേഷത്തില്‍ മുളകരക്കുന്ന, മേല്‍മുണ്ടില്ലാതെ ജോലിചെയ്യുന്ന, അരിയാട്ടുന്ന നഗ്നതാപ്രദര്‍ശനങ്ങള്‍ മാത്രമാകുന്നു. സിനിമയുടെ ആദ്യ പകുതി ഇങ്ങിനെ മുറിച്ചു വെച്ച, ഇണക്കങ്ങളില്ലാത്ത കഷണങ്ങളാണ്. പഴയ സിനിമയിലെ സീനുകള്‍ തമ്മിലുള്ള അടുക്കവും ഒഴുക്കും പുതിയ ചിത്രത്തിനു സൃഷ്ടിക്കാനായില്ല.


പഴയ ഒരു കലാസൃഷ്ടി പുനര്‍സൃഷ്ടിക്കുമ്പോള്‍ പഴയതിനോട് താരതമ്യം ചെയ്യുക സ്വാഭാവികം. ആ രീതിയില്‍ പുതിയ രതിനിര്‍വ്വേദത്തിന്റെ എല്ലാ അംശവും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. രതിചേച്ചിയായെത്തുന്ന ജയഭാരതിയുടെ പ്രകടനത്തിനു മുന്നില്‍ ശ്വേതാമേനോന്റെ പ്രകടത്തിനു സ്വാഭാവികതയോടെ ചെയ്യാന്‍ പറ്റി എന്നതിലപ്പുറം രതിചേച്ചിയുടെ കുസൃതി തുളുമ്പുന്ന സ്വഭാവവും സംസാരശൈലിയും പപ്പുവിനോടുള്ള വാത്സല്യവും ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. തനിക്കു കിട്ടിയ രണ്ടാമത്തെ ചിത്രത്തിള്‍ പാകതകളില്ലാതെ അഭിനയിച്ചു എന്നതാണ് ശ്രീജിത്ത് അവതരിപ്പിക്കുന്ന പപ്പുവിന്റെ മേന്മ. ആദ്യ ചിത്രമായിരിന്നിട്ടും കൃഷ്ണചന്ദ്രന്‍ ഇതിലുമെത്രയോ ഭംഗിയായി പപ്പുവിനെ ഉള്‍കൊണ്ടിരിക്കുന്നു. പുതിയ ചിത്രത്തില്‍ പപ്പുവിന്റെ അമ്മയായി വരുന്ന ശോഭാമോഹനു എല്ലാ ചിത്രത്തിലുമെന്നപോലെ, ഉടയാത്ത സെറ്റുമുണ്ടും നേര്യതും അണിഞ്ഞു നിന്ന് എന്നത്തേയുമ്പോലെ തന്നെ ‘അഭിനയിക്കാന്‍’ കഴിഞ്ഞു. പുതിയ ചിത്രത്തില്‍ കെ.പി എ സി ലളിതയാണ സ്വാഭാവിക അഭിനയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നത്. മറ്റെല്ലാ കഥാപാത്രങ്ങളും സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളു. പഴയതില്‍ ബഹദൂര്‍ അവതരിപ്പിച്ച കൊച്ചുമണി എന്ന വേലക്കാരന്‍ കഥാപാത്രത്തെ പുതിയതില്‍ വെട്ടിക്കളഞ്ഞ് പകരം കൊച്ചുമണിയെ വിത്തുകാളയുമായി ഊരുചുറ്റുന്ന മന്ത്രവാദി കഥാപാത്രമായി ഗിന്നസ് പക്രു അവതരിപ്പിക്കുന്നു. ചിത്രത്തിനൊട്ടൂം ചേര്‍ന്നുനില്‍ക്കാത്ത അതിനാടകീയമായ ദൃശ്യങ്ങളായി അതൊക്കെ മാറുന്നുമുണ്ട്. പഴയതില്‍ സോമന്‍ അഭിനയിച്ച പട്ടാളക്കാരനെ പുതിയതില്‍ അവതരിപ്പിക്കുന്ന ഷമ്മി തിലകല്‍ പലപ്പോഴും അമിതാഭിനയത്തിലേക്കും കോമാളി നിലവാരത്തിലേക്കും പോകുന്നുണ്ട് (പക്ഷെ, തിയ്യറ്ററില്‍ നല്ല കയ്യടി ഏറ്റുവാങ്ങുന്നുണ്ട്.)
1978ലെ മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമമെന്നു തുടക്കത്തില്‍ എഴുതിക്കാണിക്കുകയും ചിത്രീകരത്തില്‍ അതിന്റെ പ്രാദേശിക പ്രത്യേകതകളുമൊക്കെ നന്നായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും മൊത്തം കഥാപാത്രങ്ങളുടെ സംസാരം പക്ഷെ, അത്തരമൊരു പ്രാദേശികത്വം തോന്നിപ്പിക്കുന്നില്ല (കെ പി എസി യുടെ സംസാരശൈലി മാത്രമാണ് പലപ്പോഴും നീതിപുലര്‍ത്തുന്നത്) മുരുകന്‍ കാട്ടാക്കടയുടെ ഗാനരചനയില്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണെങ്കിലും അവസാന രണ്ടു ഗാനരംഗങ്ങളുടെ ചിത്രീകരണം (അതിനുപയോഗിച്ച നൃത്തവും എഡിറ്റിങ്ങുമെല്ലാം) ചിത്രത്തിന്റെ മൊത്തം രീതിയില്‍ നിന്നും മാറിനില്‍ക്കുന്നുണ്ട്. (തന്റെ തന്നെ ‘തച്ചോളിവര്‍ഗ്ഗീസ് ചേകവരി‘ല്‍ ഉപയോഗിച്ച ‘ഷാഡോ ഡാന്‍സി‘ന്റെ ഹാങ്ങോവര്‍ രാജീവ്കുമാറീനെ ഇപ്പോഴും വിട്ടൂപോയിട്ടില്ല) മോഹന്‍ ദാസ് ഒരുക്കിയ കലാസംവിധാനം മികച്ചത് തന്നെ പഴയ കാലഘട്ടം അതേപോലെ ഒരുക്കുവാല്‍ കഴിഞ്ഞിരിക്കുന്നു (എങ്കിലും പപ്പു ലൈബ്രറിയില്‍ നിന്ന് പമ്മന്റെ വഷളന്‍ എന്ന പുസ്തകം വായിക്കാനെടുക്കുന്ന ദൃശ്യത്തില്‍ ആ പുസ്തകത്തിന്റെ ടൈറ്റില്‍ -കവര്‍- ഡിസൈന്‍ ഇക്കാലത്തെ മലയാളം കമ്പ്യൂട്ടര്‍ അക്ഷരങ്ങള്‍!!) കുക്കു പരമേശ്വരന്‍ ഒരുക്കിയ വസ്ത്രാലങ്കാരം കൊള്ളാം. പി വി ശങ്കറിന്റെ ചമയം പക്ഷെ 78 കാലത്തെ രീതിയിലേക്ക് തീരെ ഇണങ്ങുന്നില്ല എന്നു മാത്രമല്ല മണിയന്‍ പിള്ള രാജുവിന്റെയും ഗിന്നസ് പക്രവുന്റേയും ചമയങ്ങള്‍ക്ക് വല്ലാത്ത കൃത്രിമത്വം. മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ തികഞ്ഞ മേക്കപ്പും ഉലയാത്ത പുത്തന്‍ വസ്ത്രങ്ങളുമായി പ്രധാന കഥാപാത്രങ്ങളെ കാണുന്നത് പതിവു കാഴ്ചയാണല്ലോ, ഈ സിനിമയും അതില്‍ നിന്നു വ്യതിചലിക്കുന്നില്ല.

പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു. ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു. ആ കലാസൃഷ്ടിയില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷെ ജി. സുരേഷ്കുമാറീന്റെ നേതൃത്വത്തില്‍ ടി കെ രാജീവ് കുമാര്‍ തുണിയഴിച്ചുകാണിച്ച പുതിയ രതിനിര്‍വ്വേദം സ്ത്രീ നഗ്നതയുടെ ഒളിഞ്ഞുനോട്ടത്തില്‍ അഭിരമിക്കുന്ന മലയാളി ആണ്‍സമൂഹത്തിനുള്ള ദൃശ്യവിരുന്നു മാത്രമായിപ്പോകുന്നു.

അണിയറപ്രവർത്തകരുടെ കൂടുതൽ വിവരങ്ങളും മറ്റു കൗതുകങ്ങളുമൊക്കെ അടങ്ങിയ  പുതിയ രതിനിർവ്വേദത്തിന്റെ ഡാറ്റാബേസ് പേജ് ഇവിടെ ലഭ്യമാണ്.

(വാല്‍ക്കഷണം : ഒരു പക്ഷെ പഴയ രതിനിര്‍വ്വേദം കാണാത്തവര്‍ക്ക് ഇത് ഒരു പുതിയ സിനിമ എന്ന രീതിയില്‍ കണ്ടാല്‍ ഭേദപ്പെട്ട സിനിമയായി തോന്നാം, കാരണം താരരാജാക്കന്മാര്‍ക്ക് വേണ്ടിയുള്ള ‘മലയാളം സംസാരിക്കുന്ന തെലുങ്കു സിനിമ’ കള്‍ക്കിടയില്‍ പുതിയ രതിനിര്‍വ്വേദം ഒരു ഭേദപ്പെട്ട സിനിമയെന്ന് പറയേണ്ടി വരും. കാരണം, കഥയും പശ്ചാത്തലവും അഭിനയവുമൊക്കെ മറ്റു കോപ്രായങ്ങളില്‍നിന്നും വളരെ ഭേദപ്പെട്ടതുതന്നെ.)

2011 ജൂലൈ 2, ശനിയാഴ്‌ച

എന്‍റെ പ്രണയം

ഇന്നെന്‍റെ പ്രണയത്തിനു പനിനീര്‍പ്പൂക്കളുടെ സുഗന്ധവും
നിശാഗന്ധിയുടെ സൗന്ദര്യവും.. കണ്ണുനീരിന്‍റെ  നൈര്‍മല്യവും ഇല്ല …
ഇപ്പോഴതിന് എന്‍റെ രക്തത്തിന്‍റെ ശോണിമയും വിയര്‍പ്പിന്‍റെ ഗന്ധവുമാണ്….
പൂക്കളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ എനിക്കാവുന്നില്ല….
കള്ളിമുള്‍ച്ചെടിയില്‍  വിരിയുന്ന പൂവാണ് ഇന്നെനിക്കു  പ്രണയം…
പ്രാവിന്‍റെ കുറുകലും കിളികളുടെ പാട്ടും എന്‍റെ ചെവിയില്‍ പതിക്കുന്നില്ല …
ഞാന്‍ എന്നിലേക്ക്‌ തന്നെ ഉള്‍വലിയുകയാണോ ? എന്‍റെ സ്വത്വത്തെ തന്നെ
ഞാന്‍ മറക്കുകയാണോ ? എനിക്കറിയില്ല….
ഇനി എനിക്കതിനു കഴിയുമെന്നും ഞാന്‍ കരുതുന്നില്ല….
എല്ലാ ഓര്‍മ്മകളും മൂടല്‍മഞ്ഞുപോലെ  എന്‍റെ നിദ്രയില്‍ സുഖമുള്ള
ഒരു പുതപ്പായി സാന്ത്വനത്തിന്‍റെ ചൂട് പകരുമ്പോള്‍…
കാലത്തിന്‍റെ പ്രയാണത്തില്‍ ഞാന്‍ ഇപ്പോഴും മുമ്പോട്ട്‌ പോകാന്‍ മടിച്ചു നില്‍ക്കുന്ന
ഒരു കുട്ടിയായ്‌ മാറുന്നതെന്ത്?  എന്‍റെ മനസ്സില്‍ നിന്നും എല്ലാ കളികളും ചിരികളും
മാഞ്ഞു പോകുന്നതെന്തിനാലെന്നു എനിക്കിപ്പോഴും അറിയില്ല….
ഒരു കാര്യം മാത്രം എനിക്കറിയാം… നഷ്ടങ്ങള്‍ എന്നും അങ്ങിനെ തന്നെയായിരിക്കും…
ജീവിതം പോലെ….ആ ജീവിതത്തിന്‍റെ മരുഭൂമിയില്‍… ആശകളില്ലാത്ത ജീവിതത്തിന്‍റെ
വരണ്ട കാറ്റേറ്റു വാടിക്കരിയാനായിരിക്കും… എന്നിലെ പ്രണയമേ.. നിന്‍റെയും വിധി…
നിശബ്ദമായി ഉയിരോടെ  മനസ്സിന്‍റെ ശ്മശാന ഭൂമിയില്‍ കുഴിച്ചിടപ്പെട്ട
മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും കൂടെ നിനക്കായി മനസ്സില്‍ ഒരു മെഴുകുതിരി കൂടെ….
അതിന്‍റെ ചൂടേറ്റു ആ തിരിയിലെ മെഴുകായ് ഉരുകുവാന്‍…
എനിക്കിനിയും ഒരു ജന്മം മുഴുവനും  ബാക്കി ……

pan card

എന്‍ ആര്‍ ഐകള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍...

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ എന്‍.ആര്‍.ഐകള്‍ക്കും പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ വിദേശത്ത് നിന്നും പാന്‍കാര്‍ഡിനായി എങ്ങനെ അപേക്ഷ സമര്‍പ്പിക്കാമെന്നത് വിദേശ ഇന്ത്യക്കാര്‍ തിര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇതിന് മുന്‍പ് പാന്‍ കാര്‍ഡ് എന്താണെന്ന് നോക്കാം?

ആദായ നികുതി വകുപ്പ് നല്‍കുന്ന പത്തക്ക ആല്‍ഫാ ന്യൂമറിക്ക് അക്കത്തോട് കൂടിയ തിരിച്ചറിയല്‍ കാര്‍ഡാണ് പാന്‍കാര്‍ഡ്. ഈ അക്കം ഉപയോഗിച്ചാണ് ആദായ നികുതി വകുപ്പ് നികുതി ദായകരെ തിരിച്ചറിയുന്നത്. നികുതിവെട്ടിപ്പും നികുതി സംബന്ധിച്ച ക്രമക്കേടുകളും തടയുന്നതിനാണ് നികുതി ദായകര്‍ക്ക് സര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ ഇതിന് വേണ്ടി അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഇവിടെ.

ഇന്ത്യന്‍ പൗരനാണെങ്കിലും അപേക്ഷ നല്‍കുന്ന സമയത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് ആദായ നികുതി വകുപ്പ് എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നികുതി അടയ്‌ക്കേണ്ട വിദേശ പൗരത്വമുളളവരെയും നോണ്‍ റെസിഡന്റ് ഗണത്തിലാണ് ആദായ നികുതി വകുപ്പ് പരിഗണിക്കുന്നത്.

വിദേശ ഇന്ത്യക്കാര്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള എ.ഒ കോഡ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

നാട്ടിലെ മേല്‍വിലാസം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദേശത്തെ മേല്‍വിലാസം നല്‍കാവുന്നതാണ്. വിദേശത്തെ വീട്ട് അഡ്രസ്സോ, ഓഫീസ് അഡ്രസ്സോ നല്‍കാവുന്നതാണ്. വിദേശ അഡ്രസ്സാണ് നല്‍കുന്നതെങ്കില്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ പാന്‍കാര്‍ഡ് അയച്ചു തരുന്നതിനായുള്ള കൊറിയര്‍ ചാര്‍ജ് നല്‍കണം.

മേല്‍വിലാസം നല്‍കുന്ന അവസരത്തില്‍ പൂര്‍ണമായ മേല്‍വിലാസം ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പിന്‍ കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്. ശരിയായ ഇ-മെയില്‍ വിലാസം നല്‍കേണ്ടതും നിര്‍ബന്ധമാണ്. വിദേശത്തെ വീട്ട് അഡ്രസ്സാണ് നല്‍കുന്നതെങ്കില്‍ അത് തെളിയിക്കുന്ന രേഖകളുടെ കോപ്പി നല്‍കണം.

ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ വേണ്ടത് അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയാണ്. അപേക്ഷയില്‍ ഒപ്പിടേണ്ടതുമുണ്ട്.

first night

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട്‌ ദിവസമായിട്ടുള്ള ഓട്ടമാണ്‌. ഇപ്പഴാണ്‌ ഒരു സ്ഥലത്ത്‌ ഇരിക്കുന്നത്‌. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട്‌ സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ്‌ നിര്‍ത്തിയിരിക്കുകയാണ്‌. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്‌ലാസ്‌ക്‌ എടുത്ത്‌ കഴുകുന്നത്‌ കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്‌ലാസ്‌കെടുത്ത്‌ തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.

ഒരു ഗ്ലാസ്സ്‌ പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക്‌ കടന്നുവന്നു.

നീയേത്‌ അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന്‌ ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന്‌ മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...

സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്‌? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്‌റ്റായിട്ട്‌ ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന്‌ ഞാന്‍ സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന്‌ മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട്‌ ചോദിച്ചതാ...

എന്നാല്‍ ഞാന്‍ പാലുണ്ടോന്ന്‌ ചോദിച്ചിട്ട്‌ വരാം...

മരിയാദക്ക്‌ പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ്‌ മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന്‌ പറഞ്ഞു.

അതുകേട്ടപ്പോള്‍ അവള്‍ക്ക്‌ എന്നെ പാല്‌ കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക്‌ പോയി.

ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന്‌ വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്‌തയും ബദാമുമൊന്നും അവരെനിക്ക്‌ തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന്‌ നേരവും പിസ്‌തയും ബദാമുമാണത്രേ കഴിക്കാറ്‌. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്‌.

അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ്‌ പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്‌.

'ഇതായിക്കാ പാല്‌...'

ആ പാല്‌ വാങ്ങിച്ച്‌ അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ്‌ എടുത്തിട്ട്‌ ചോദിച്ചു

ഇത്‌ അല്‍ മറായി ആണോ... അല്‍ ഐനാണോ?

ഇത്‌ തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?

അതല്ലെടീ... ഈ പാല്‍...?

അത്‌ ഉമ്മ നിഡോ ഇട്ട്‌ കലക്കിയതാ...

നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

അല്ലിക്കാ... മറായി ആരാ?

മറായിയോ... ആ... അതോ... അത്‌ ദുബായിലെ പാലിന്റെ പേരാണ്‌.

ഇക്ക കണ്ടിട്ടുണ്ടോ?

പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത്‌ പുറകിലും, പഴയത്‌ മുന്നിലും...

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്‌... ഞാന്‍ മറന്നുപോയതാണെന്ന്‌ പറഞ്ഞ്‌ അവള്‍ പെട്ടിക്കടുത്തേക്ക്‌ നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക്‌ എണീയ്‌ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട്‌ ദുബായില്‍ വിസിറ്റ്‌ വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട്‌ പറയാന്‍ പറ്റില്ലല്ലോ.... രണ്ട്‌ ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്‌, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്‌ക്കും...'

'അല്ല, ആരും എണീയ്‌ക്കുന്നില്ലേല്‍ ഞാനായിട്ട്‌ വെറുതേ എണീക്കണ്ടല്ലോന്ന്‌ കരുതി ചോദിച്ചതാ...'

ഇവളാള്‌ കൊള്ളാല്ലോ... ഇത്‌ നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക്‌ കട്ടക്ക്‌ നില്‍ക്കുന്നുണ്ട്‌. ഇതുവരേയുള്ള പോക്ക്‌ കണ്ടിട്ട്‌ എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക്‌ അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച്‌ സ്‌റ്റ്രോങ്‌ ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്‌റ്റ്രിക്‌റ്റാണ്‌' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത്‌ കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്‌.'

കേട്ടോ...? ഒരു ശൂ.... സൗണ്ട്‌ കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത്‌ കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്‌'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച്‌ നടക്കുന്ന വടികൊണ്ട്‌ വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്‌'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച്‌ നടക്കുന്നത്‌ പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന്‌ തീരുമാനിച്ച്‌ ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക്‌ കിടക്കാം?'

'ഞാനിത്‌ ഇക്കായോട്‌ പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന്‌ പുതപ്പ്‌ കൊണ്ട്‌ മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട്‌ ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്‌'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്‌പീഡ്‌ കൂടിയിരിക്കുകയാണ്‌. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ്‌ കളിക്കാരന്റെ പാഡ്‌ ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്‌കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ്‌ എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്‌ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്‌. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ്‌ മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ്‌ കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ്‌ ഞാന്‍ ശ്രദ്ദിക്കുന്നത്‌. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന്‌ വായിച്ചു...

******

ഇക്കയെന്നോട്‌ ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്‌... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്‌. ഇക്കാക്ക്‌ തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്‌... അവന്‌ പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ്‌ വേണ്ടേ... അതുകൊണ്ട്‌ എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്‌. ഇക്ക വിഷമിക്കരുത്‌, ഇക്കയെ എനിക്ക്‌ ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ്‌ മാസത്തേക്ക്‌ വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക്‌ തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന്‌ സ്വന്തം ....

*******

കത്ത്‌ വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന്‌ ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത്‌ ഉമ്മക്ക്‌ വായിക്കാന്‍ കൊടുത്തിട്ട്‌ ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ്‌ കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത്‌ കേട്ടില്ലേ... ആറ്‌ മാസത്തേക്ക്‌ കല്ല്യാണം കഴിക്കേണ്ടെന്ന്‌... ആറ്‌ മാസം പോയിട്ട്‌ ആറ്‌ കൊല്ലത്തേക്ക്‌ കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട്‌ കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്‌, ബീഫൊലത്തിയത്‌, ഐസ്‌ക്രീം, പുഡ്ഡിംഗ്‌..... സമാധാനായില്ലെ എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന്‌ എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട്‌ നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ്‌ വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്‌? നിനക്ക്‌ മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്‌... ഫുള്ള്‌ ക്രെഡിക്‌റ്റ്‌ പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ്‌ പെങ്ങള്‍ അവളെ തോളോട്‌ ചേര്‍ത്ത്‌ പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച്‌ വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന്‌ ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച്‌ പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്‌ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന്‌ എനിക്ക്‌ മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക്‌ പോയി... കതക്‌ അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന്‌ അവളുടെ മുഖത്തെനിക്ക്‌ കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച്‌ ഉറക്കെ ചിരിച്ചു....

2011 മാർച്ച് 25, വെള്ളിയാഴ്‌ച

നിങ്ങള്‍ക്കും വല്ലതും സൂക്ഷിച്ചു വെക്കാം

സൗജന്യമായി 10GB വരെ ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാം .

WWW.4shared.com എന്ന സൈറ്റില്‍  പോയി   രജിസ്റ്റര്‍  ചെയ്താല്‍ സൗജന്യമായി  10GB  വരെ  ഇന്റര്‍നെറ്റില്‍  സൂക്ഷിക്കാം .
എങ്ങനെ 4share അക്കൗണ്ട്‌  ഉണ്ടാക്കുന്നത് എന്നും  അതില്‍ എങ്ങനെ  ഒരു  ഫയല്‍ add   ചെയ്യുന്നത്  എന്നും ,എങ്ങനെ ഒരു ഫയല്‍ 4share അക്കൗണ്ട്‌  ഇല്‍   നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നുമെല്ലാം  ആണ് താഴെ വിവരിക്കുന്നത് .
കൂട്ടുകാരും  പരീക്ഷിച്ചു നോക്കി  അഭിപ്രായം  പറയുമല്ലോ ? 
ആദ്യമായി നമുക്കും 4share ഇല്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കാം .
അതിനായി   http://www.4shared.com/  എന്ന  site  ഓപ്പണ്‍ ചെയ്യുക .
എന്നിട്ട്  sign up  എന്ന്  കാണുന്നിടത്ത്   ക്ലിക്കുക 
പിന്നെ  create your 4shared account  എന്ന  വിന്‍ഡോയില്‍  നിങ്ങളുടെ ഇമെയില്‍ അഡ്രസ്‌  കൊടുക്കുക  .
പാസ്സ്‌വേര്‍ഡ്‌ കൊടുക്കാനുള്ളിടത്   നിങ്ങള്‍ക്ക് ഒരു new  പാസ്സ്‌വേര്‍ഡ്‌ കൊടുക്കാം .
ഇമെയില്‍ നു  ഉള്ള പാസ്സ്‌വേര്‍ഡ്‌  തന്നെ  കൊടുക്കണം എന്നില്ല .
വേറെ  ഏതെങ്കിലും ഒരു പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ മതി .
രണ്ടു   കോളത്തിലും ഒരേ പാസ്സ്‌വേര്‍ഡ്‌ തന്നെ ടൈപ്പ് ചെയ്യുക.
എന്നിട്ട്   select plan   എന്നത് free  tick ചെയ്തു sign up കൊടുക്കുക.
                                    
 രജിസ്റ്റര്‍  ചെയ്തു  കഴിഞ്ഞാല്‍    4share  desktop   വേണോ  എന്ന്  ഒരു മെസ്സേജ് കിട്ടും . വേണം എന്നുള്ളവര്‍  ഓക്കേ  കൊടുത്താല്‍  സോഫ്റ്റ്‌വെയര്‍  ഡൌണ്‍ലോഡ് ചെയ്യാം . അല്ലാത്തവര്‍  cancel   കൊടുക്കുക .
                                         
 ഇപ്പോള്‍  നമുക്കും ഒരു 4share account   ആയി  .
ഇനി എങ്ങനെ അതിലേക്ക്  ഫയല്‍  upload  ചെയ്യും എന്ന് നോക്കാം .
അതിനു താഴെ ചിത്രത്തില്‍  കാണിച്ച പോലെ നമ്മുടെ 4share  അക്കൗണ്ട്‌ നു  താഴെ  Brouse   എന്നതില്‍ പ്രസ്‌  ചെയ്തു നമുക്ക് അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ എടുത്ത് open   കൊടുക്കുക
                                       
അപ്‌ലോഡ്‌നു  ശേഷം  done   കൊടുക്കുക .
                                       
ഇപ്പോള്‍  നിങ്ങളുടെ അക്കൗണ്ട്‌  ഇല്‍  ഒരു ഫയല്‍ അപ്‌ലോഡ്‌ ആയി . ഇനി  ഇത്  പോലെ  എത്ര ഫയല്‍ വേണമെങ്കിലും  അപ്‌ലോഡ്‌ ചെയ്യാം .
ഇനി  ഈ  അപ്‌ലോഡ്‌ ചെയ്താ ഫയല്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും എന്ന് നോക്കാം .
നാം 4share ഇല്‍ അപ്‌ലോഡ്‌ ചെയ്താ  ഫയലില്‍ ഏതാണ് ഡൌണ്‍ലോഡ്   ചെയ്യേണ്ടത്  ആ ഫയല്‍ സെലക്ട്‌   ചെയ്യുക .
അതിനു വലതു  വശത്തായി ഡൌണ്‍ലോഡ് എന്ന് കാണാം .അതില്‍ പ്രസ്‌ ചെയ്യുക .
 
                                         

അങ്ങനെ ഡൌണ്‍ലോഡ് എന്നത് പ്രസ്‌ ചെയ്താല്‍  പുതിയ ഒരു tab   തുറക്കും  അതില്‍  download now  എന്നത്  കാണും . അതില്‍ പ്രസ്‌ ചെയ്യുക .
                                         
 അപ്പോള്‍ താഴെ കാണിച്ചത് പോലെ  seconds കൌണ്ട് ഡൌണ്‍  കുറഞ്ഞു വരും .അത് കഴിയുന്നത് വരെ വെയിറ്റ് ചെയ്യുക .
 

 കൌണ്ട് ഡൌണ്‍  കഴിഞ്ഞാല്‍  download file now  എന്ന് വരും അതില്‍ പ്രസ്‌ ചെയ്യുക .
 
പിന്നെ  സേവ് ഫയല്‍  എന്നത് പ്രസ്‌ ചെയ്തു ഓക്കേ കൊടുക്കുക .

 
ഇപ്പോള്‍  നിങ്ങള്‍ ഉദ്ദേശിച്ച ഫയല്‍  ഡൌണ്‍ലോഡ് ആയി .
ഇനി നിങ്ങളുടെ ഫ്രണ്ടിനു  ആര്‍കെങ്കിലും ഒരു  ഒരു  ഫയല്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ടെങ്കില്‍ ഇത് പോലെ 4share ലേക്ക്  അപ്‌ലോഡ്‌ ചെയ്തു  ആ  ഫയല്‍  ഡൌണ്‍ലോഡ് എന്നത് കൊടുത്താല്‍   ആ  ന്യൂ  ടാബിന്റെ  അഡ്രെസ്സ്  കോപ്പി ചെയ്തു  കൊടുക്കുക അപ്പോള്‍ അവര്‍ക്കും അത് ഡൌണ്‍ലോഡ് ചെയ്യാം . 
=====================================================================
കൂട്ടുകാര്‍  പരീക്ഷിച്ചു നോക്കി അഭിപ്രായം പറയുമല്ലോ  അല്ലെ? 
=====================================================================