ഇന്നെന്‍റെ പ്രണയത്തിനു പനിനീര്‍പ്പൂക്കളുടെ സുഗന്ധവും
നിശാഗന്ധിയുടെ സൗന്ദര്യവും.. കണ്ണുനീരിന്‍റെ നൈര്‍മല്യവും ഇല്ല …
ഇപ്പോഴതിന് എന്‍റെ രക്തത്തിന്‍റെ ശോണിമയും വിയര്‍പ്പിന്‍റെ ഗന്ധവുമാണ്….
പൂക്കളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ എനിക്കാവുന്നില്ല….
കള്ളിമുള്‍ച്ചെടിയില്‍ വിരിയുന്ന പൂവാണ് ഇന്നെനിക്കു പ്രണയം…
പ്രാവിന്‍റെ കുറുകലും കിളികളുടെ പാട്ടും എന്‍റെ ചെവിയില്‍ പതിക്കുന്നില്ല …
ഞാന്‍ എന്നിലേക്ക് തന്നെ ഉള്‍വലിയുകയാണോ ? എന്‍റെ സ്വത്വത്തെ തന്നെ
ഞാന്‍ മറക്കുകയാണോ ? എനിക്കറിയില്ല….
ഇനി എനിക്കതിനു കഴിയുമെന്നും ഞാന്‍ കരുതുന്നില്ല….
എല്ലാ ഓര്‍മ്മകളും മൂടല്‍മഞ്ഞുപോലെ എന്‍റെ നിദ്രയില്‍ സുഖമുള്ള
ഒരു പുതപ്പായി സാന്ത്വനത്തിന്‍റെ ചൂട് പകരുമ്പോള്‍…
കാലത്തിന്‍റെ പ്രയാണത്തില്‍ ഞാന്‍ ഇപ്പോഴും മുമ്പോട്ട് പോകാന്‍ മടിച്ചു നില്‍ക്കുന്ന
ഒരു കുട്ടിയായ് മാറുന്നതെന്ത്? എന്‍റെ മനസ്സില്‍ നിന്നും എല്ലാ കളികളും ചിരികളും
മാഞ്ഞു പോകുന്നതെന്തിനാലെന്നു എനിക്കിപ്പോഴും അറിയില്ല….
ഒരു കാര്യം മാത്രം എനിക്കറിയാം… നഷ്ടങ്ങള്‍ എന്നും അങ്ങിനെ തന്നെയായിരിക്കും…
ജീവിതം പോലെ….ആ ജീവിതത്തിന്‍റെ മരുഭൂമിയില്‍… ആശകളില്ലാത്ത ജീവിതത്തിന്‍റെ
വരണ്ട കാറ്റേറ്റു വാടിക്കരിയാനായിരിക്കും… എന്നിലെ പ്രണയമേ.. നിന്‍റെയും വിധി…
നിശബ്ദമായി ഉയിരോടെ മനസ്സിന്‍റെ ശ്മശാന ഭൂമിയില്‍ കുഴിച്ചിടപ്പെട്ട
മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും കൂടെ നിനക്കായി മനസ്സില്‍ ഒരു മെഴുകുതിരി കൂടെ….
അതിന്‍റെ ചൂടേറ്റു ആ തിരിയിലെ മെഴുകായ് ഉരുകുവാന്‍…
എനിക്കിനിയും ഒരു ജന്മം മുഴുവനും ബാക്കി ……
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ